പെരുന്നാളിന്റെ തലേദിവസം മുസ് ലിം പ്രദേശത്ത് പൂജ നടത്തുമെന്ന് ഹിന്ദുത്വര്‍; തടയുമെന്ന് യുപി പോലിസ് (വീഡിയോ)

Update: 2022-04-27 14:56 GMT

മീററ്റ്: രാമ നവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിം വിരുദ്ധ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹിന്ദുത്വര്‍ പെരുന്നാള്‍ ദിനത്തിലും കലാപത്തിന് കോപ്പുകൂട്ടുന്നു. പെരുന്നാളിന്റെ തലേദിവസം മുസ് ലിംകള്‍ മാത്രം താമസിക്കുന്ന പ്രദേശത്ത് ഹിന്ദു ആചാരപ്രകാരമുള്ള പൂജയും മറ്റു ആഘോഷ ചടങ്ങുകളും (ജാഗ്രന്‍) സംഘടിപ്പിക്കുമെന്ന് ഹിന്ദുത്വ നേതാവ് പ്രഖ്യാപിച്ചു.

ജാഗ്രന്‍ സംഘടിപ്പിക്കാന്‍ മുസ് ലിം പ്രദേശത്ത് എത്തിയ ഹിന്ദുത്വരെ മീററ്റ് പോലിസ് തടഞ്ഞു. അനുമതിയില്ലാതെ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍, അനുമതി ആവശ്യമില്ലെന്നും പെരുന്നാളിനോടനുബന്ധിച്ച് മെയ് രണ്ടിന് പരിപാടി സംഘടിപ്പിക്കുമെന്ന് ഹിന്ദുത്വ നേതാവ് വെല്ലുവിളി ഉയര്‍ത്തി. പോലിസും ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.