ആഗ്രയിലെ ഷാഹി ജുമാ മസ്ജിദിലും സര്‍വേ നടത്തണം: ഹിന്ദു മഹാസഭ

Update: 2023-12-16 08:50 GMT

ആഗ്ര: മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദിനു പിന്നാലെ പിന്നാലെ ആഗ്രയിലെ ഷാഹി ജുമാ മസ്ജിദിലും സര്‍വേ നടത്തണമെന്ന ആവശ്യവുമായി ഹിന്ദുമഹാസഭ. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞയുടനെയാണ് സര്‍വേ ആവശ്യവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭ രംഗത്തെത്തിയത്. മുസ് ലിം ഭൂരിപക്ഷ മേഖലയിലെത്തി ആവശ്യം ഉന്നയിച്ചത് അല്‍പ്പനേരം സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. ഉത്തര്‍പ്രദേശിലെ മഥുര ഷാഹി ഈദ്ഗാ സമുച്ചയത്തിന്റെ പ്രാഥമിക സര്‍വേ അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് ഹിന്ദു മഹാസഭയുടെ ആവശ്യം. മഥുരയിലെ കേശവദേവ് ക്ഷേത്രത്തില്‍ നിന്ന് എടുത്ത 'വിഗ്രഹം' മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ്, പള്ളിയുടെ കോണിപ്പടിയില്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും സര്‍വേ നടത്തണമെന്നും ഹിന്ദു മഹാസഭ ദേശീയ വക്താവ് സഞ്ജയ് ജാട്ട് ആവശ്യപ്പെട്ടു. ഇതിനുപുറമെ, ഒരു സംഘം ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ ജുമാ മസ്ജിദിന് സമീപം മധുരപലഹാരങ്ങള്‍ വിതരണം ചെയ്തതായും പോലിസ് അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചാണ് നടപടി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് മുസ് ലിം ഭൂരിപക്ഷ പ്രദേശത്ത് വിവിധ സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

    അതേസമയം, അലഹബാദ് ഹൈക്കോടതിയിലെ നിയമപോരാട്ടത്തില്‍ മുസ്‌ലിംകള്‍ പരാജയപ്പെട്ടെങ്കിലും, ഇന്ത്യയുടെ നിയമവ്യവസ്ഥയുടെ നിഷ്പക്ഷതയിലുള്ള അവരുടെ വിശ്വാസം നിലനില്‍ക്കുമെന്ന് ഭാരതീയ മുസ്‌ലിം വികാസ് പരിഷത്ത് ചെയര്‍മാന്‍ സമി അഘായി ഇന്ത്യാ ടുഡേയോട് പറഞ്ഞു. 1968ല്‍ ഹിന്ദുക്കളും മുസ് ലിംകളും തമ്മിലുള്ള കൃഷ്ണ ജന്മഭൂമിയുടെ 13.37 ഏക്കര്‍ ഭൂമി വിഭജിച്ച് നല്‍കിയ കരാറിന് വിരുദ്ധമാണ് കോടതിയുടെ ഉത്തരവ് എന്നും അദ്ദേഹം പറഞ്ഞു. കരാര്‍ പ്രകാരം കൃഷ്ണ ജന്മഭൂമിക്ക് 10.9 ഏക്കറും ഈദ്ഗാഹിന് 2.5 ഏക്കറുമാണ് അനുവദിച്ചത്. കോടതിയുടെ ഉത്തരവ് 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും അതിനെ സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും സമി അഘായി പറഞ്ഞു.

Tags:    

Similar News