ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്‌സി പരീക്ഷാ ഫല പ്രഖ്യാപനം മാറ്റി

ട്രിപ്പിള്‍ ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ ബോര്‍ഡ് യോഗം ചേരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇതാണ് ഫല പ്രഖ്യാപനം മാറ്റാന്‍ ഇടയാക്കിയത്.

Update: 2020-07-06 11:38 GMT

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്‌സി പരീക്ഷാ ഫല പ്രഖ്യാപനം മാറ്റി. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പത്താം തീയതിയായിരുന്നു ഫല പ്രഖ്യാപനം തീരുമാനിച്ചിരുന്നത്. ട്രിപ്പിള്‍ ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ ബോര്‍ഡ് യോഗം ചേരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇതാണ് ഫല പ്രഖ്യാപനം മാറ്റാന്‍ ഇടയാക്കിയത്. മൂല്യ നിര്‍ണയം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.

തിരുവനന്തപുരത്ത് കൊവിഡ് രൂക്ഷമായതോടെ ഇന്നലെയാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. കടകള്‍ പ്രവര്‍ത്തിക്കുമെങ്കിലും പോയി വാങ്ങാന്‍ അനുവദിക്കില്ല. അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മരുന്ന് കടകളും മാത്രമാകും ഈ സാഹചര്യത്തില്‍ തുറക്കുക. ആശുപത്രികളും പ്രവര്‍ത്തിക്കും. ട്രിപ്പിള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് തലസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം അടച്ചു.

Tags: