ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ ജൂലൈ 21 മുതല്‍; ടൈംടേബിള്‍ ഇപ്രകാരം

ഒന്നാം വര്‍ഷ പരീക്ഷ: 21ന് ഇംഗ്ലീഷ്, 22ന് മലയാളം/ഹിന്ദി/കന്നട, 23ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി, 24ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, 25ന് പൊളിറ്റിക്കല്‍ സയന്‍സ്, 26ന് എക്കണോമിക്‌സ്.

Update: 2021-07-07 17:59 GMT

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ തുല്യത പരീക്ഷകളുടെ പുതിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂലൈ 21 മുതല്‍ 26 വരെയാണ് പരീക്ഷ. ഒന്നാം വര്‍ഷ പരീക്ഷ: 21ന് ഇംഗ്ലീഷ്, 22ന് മലയാളം/ഹിന്ദി/കന്നട, 23ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി, 24ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, 25ന് പൊളിറ്റിക്കല്‍ സയന്‍സ്, 26ന് എക്കണോമിക്‌സ്.

രണ്ടാം വര്‍ഷ പരീക്ഷ: 21ന് മലയാളം/ഹിന്ദി/കന്നട, 22ന് ഇംഗ്ലീഷ്, 23ന് ബിസിനസ്സ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, 24ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി, 25ന് എക്കണോമിക്‌സ്, 26ന് പൊളിറ്റിക്കല്‍ സയന്‍സ്. രാവിലെ 10 മുതല്‍ 12.45 വരെയാണ് പരീക്ഷ.