വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ഉന്നത പദവി: പിണറായി സര്‍ക്കാര്‍ ധൂര്‍ത്ത് അവസാനിപ്പിക്കണം- തുളസീധരന്‍ പള്ളിക്കല്‍

ഒന്നരലക്ഷവും അതിലധികവും പ്രതിമാസം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് വീണ്ടും രണ്ടും മൂന്നും ലക്ഷം രൂപ ശമ്പളത്തില്‍ ജോലി നല്‍കിയിരിക്കുന്നത് തികച്ചും ഖജനാവിനെ കൊള്ളയടിക്കലാണ്.

Update: 2020-06-29 13:32 GMT

രുവനന്തപുരം: പ്രളയവും കൊവിഡ് മഹാമാരിയും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം നട്ടം തിരിയുമ്പോള്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെല്ലാം ഉന്നത പദവികള്‍ നല്‍കി പണം ധൂര്‍ത്തടിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. ഒന്നരലക്ഷവും അതിലധികവും പ്രതിമാസം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് വീണ്ടും രണ്ടും മൂന്നും ലക്ഷം രൂപ ശമ്പളത്തില്‍ ജോലി നല്‍കിയിരിക്കുന്നത് തികച്ചും ഖജനാവിനെ കൊള്ളയടിക്കലാണ്. ചീഫ് സെക്രട്ടറിമാരായി വിരമിച്ചവരെയെല്ലാം കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി ഉന്നത സ്ഥാനങ്ങളില്‍ വന്‍തുക ശമ്പളമായി നല്‍കി പ്രതിഷ്ഠിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്.

സര്‍ക്കാരിന്റെ അഴിമതി മൂടിവെക്കാനുള്ള അടവുതന്ത്രമാണെന്ന ആക്ഷേപം ശരിവെക്കുന്നതാണിത്. സിവില്‍ സര്‍വീസ് ഉന്നതസ്ഥാനങ്ങളില്‍ ഇരുന്നവരുടെ അനുഭവ പരിചയവും ശേഷിയും സംസ്ഥാനത്തിനുവേണ്ടി വീണ്ടും ഉപയോഗപ്പെടുത്തുന്നത് നല്ല കാര്യമാണ്. പക്ഷേ, വിരമിച്ചവര്‍ക്ക് എല്ലാം ഇത്തരത്തില്‍ നിയമനം നല്‍കുന്നത് അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകളുടെ ആജ്ഞാനുവര്‍ത്തികളായി സിവില്‍ സര്‍വീസ് മേഖല മാറാനും സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് തടസ്സമാവാനും വഴിതെളിക്കുമെന്നും തുളസീധരന്‍ വ്യക്തമാക്കി.

Tags:    

Similar News