കൊവിഷീല്‍ഡ്:രണ്ടാം ഡോസ് വാക്‌സിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി

വാക്‌സിന്റെ ഫലപ്രാപ്തിയാണോ അതോ വാക്‌സിന്റെ ലഭ്യതയുമായി ബന്ധപ്പെട്ടാണോ മാനദണ്ഡം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കോടതി ചോദിച്ചു

Update: 2021-08-24 07:07 GMT

കൊച്ചി: കൊവിഡ് പ്രതിരോധത്തിനായുള്ള കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് നല്‍കുന്നതിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് കേന്ദ്രത്തിനോട് ഹൈക്കോടതി.കൊവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 84 ദിവസം തികയുന്നതിന് മുമ്പ് ലഭ്യമാക്കന്‍ നടപടി വേണമെന്നാവശ്യപ്പെട്ടുളള ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.

വാക്‌സിന്റെ ഫലപ്രാപ്തിയാണോ അതോ വാക്‌സിന്റെ ലഭ്യതയുമായി ബന്ധപ്പെട്ടാണോ  മാനദണ്ഡം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കോടതി ചോദിച്ചു.ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.

നിലവില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം 84 ദിവസത്തിനു ശേഷമാണ് രണ്ടാം ഡോസ് നല്‍കി വരുന്നത്.ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം 84 ദിവസം കഴിയാതെ രണ്ടാം ഡോസ് എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേന്ദ്ര മാനദണ്ഡപ്രകാരമാണ് വാക്‌സിന്‍ നല്‍കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.

Tags:    

Similar News