ഡിസിസി പ്രസിഡന്റുമാരുടെ നിയമനം: മുതിര്‍ന്ന നേതാക്കള്‍ സംയമനം പാലിക്കണമെന്ന് ഹൈക്കമാന്‍ഡ്

Update: 2021-09-04 05:30 GMT

ന്യൂഡല്‍ഹി: ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലിയുള്ള പരസ്യ പ്രതികരണങ്ങളില്‍ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുതിര്‍ന്ന നേതാക്കള്‍ സംയമനം പാലിക്കണമെന്ന് ഹൈക്കമാന്‍ഡ് വീണ്ടും നിര്‍ദ്ദേശിച്ചു. നേതാക്കളോട് സംസാരിക്കാന്‍ കെപിസിസി നേതൃത്വത്തിനും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി.

ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടും ഗ്രൂപ്പുകള്‍ വഴങ്ങാത്ത സാഹചര്യത്തിലാണ് വീണ്ടും ഇടപെടല്‍. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടുത്തയാഴ്ച കേരളത്തിലെത്തുമെന്നാണ് വിവരം. കെപിസിസി പുനസംഘടനയുമായി സഹകരിക്കണമെന്നും, നേതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും താരിഖ് അറിയിച്ചു. പുതിയ നേതൃത്വത്തിനെതിരെ ഗ്രൂപ്പുകള്‍ വീണ്ടും പരാതി നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് താരിഖ് അന്‍വര്‍ കേരളത്തിലെത്തുന്നത്.

Tags: