ഇസ്രായേലിലെ ഹൈഫ തുറമുഖം ലക്ഷ്യമിട്ടതായി ഹിസ്ബുല്ല

Update: 2026-03-30 10:19 GMT

ഇസ്രായേലിനെതിരായ ആക്രമണം കടുപ്പിച്ചതായി ഹിസുബുല്ല അറിയിച്ചു. ഹൈഫയിലെ തന്ത്രപ്രധാനമായ നാവിക താവളത്തെ ലക്ഷ്യമിട്ടതായും ഹിസ്ബുല്ല പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേലിന്റെ വടക്കന്‍ നഗരമായ ഹൈഫയിലെ നാവിക താവളത്തെ തങ്ങളുടെ സൈന്യം നൂതന മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹിസ്ബുല്ല പറയുന്നു.

മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് നഗരത്തിലെ എണ്ണ ശുദ്ധീകരണശാലയില്‍ തീപിടുത്തമുണ്ടായതായി അല്‍ ജസീറ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീപിടുത്തം നേരിട്ടുള്ള ആഘാതം മൂലമാണോ അതോ അവശിഷ്ടങ്ങള്‍ വീണതാണോ എന്ന് വ്യക്തമല്ല.

Tags: