കൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം ചെയ്യും

Update: 2022-05-23 02:55 GMT

കൊച്ചി: 1500 കോടിയുടെ ഹെറോയിന്‍ വേട്ടയില്‍ അറസ്റ്റിലായ 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇതിനായി മട്ടാഞ്ചേരി കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. കന്യാകുമാരിയിലടക്കം കൊണ്ടുപോയി തെളിവെടുക്കാനാണ് തീരുമാനം.

രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായി പ്രതികള്‍ക്ക് ബന്ധം എങ്ങനെയുണ്ടായെന്നാണ് പരിശോധിക്കുന്നത്. തെക്കേ ഇന്ത്യന്‍ തീരത്ത് എത്തിച്ചശേഷം എവിടേക്കാണ് ഹെറോയിന്‍ കൊണ്ടുപോകാനിരുന്നതെന്നും അന്വേഷിക്കുന്നുണ്ട്. ലക്ഷദ്വീപിലെ അഗത്തിക്കടുത്ത് പുറങ്കടലില്‍ നിന്നാണ് 218 കിലോ ഹെറോയിന്‍ കഴിഞ്ഞ ദിവസം പിടികൂടിയത്.

Tags:    

Similar News