കനത്ത മഴ: കരമനയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം

Update: 2020-09-06 18:39 GMT

തിരുവനന്തപുരം: വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ മൂന്നു ഷട്ടറുകള്‍ നിലവില്‍ ആകെ 180 സെന്റി മീറ്റര്‍ ഉയര്‍ത്തിയതായും ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തേണ്ടി വരുമെന്നതിനാല്‍ കരമനയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. ഒരു കാരണവശാലും നദിയില്‍ ഇറങ്ങാന്‍ പാടില്ല. നെയ്യാര്‍ ഡാമിലും ഇതേ അവസ്ഥയായതിനാല്‍ നിലവില്‍ 2.5 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുള്ള ഷട്ടറുകള്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിനു 7.5 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി ഓരോ ഷട്ടറും 10 സെന്റിമീറ്റര്‍ സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. നെയ്യാറിന്റെ ഇരുകരകളിലുമുള്ളവര്‍ നദിയിലറങ്ങരുത്. പേപ്പാറ ഡാമിലും കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിനു ഷട്ടറുകള്‍ 05 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. കരമനയാറിന്റെ ഇരുകരകളിലുമുള്ളവര്‍ യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങരുതെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

Heavy rains: People on both sides of the Karamanayar should be careful





Tags:    

Similar News