അഞ്ചു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത

ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

Update: 2019-08-23 03:48 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലവാസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരുമെന്നും പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്. ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തും. കോഴിക്കോട് ബേപ്പൂരില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് 18 കുടംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.


Tags: