സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; വടക്കന്‍ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

കോട്ടയം, ഇടുക്കി ഉള്‍പ്പെടെയുള്ള എട്ടു ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും.

Update: 2021-10-18 01:14 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത.പത്തനംതിട്ട, കോട്ടയം, ഇടുക്കി ഉള്‍പ്പെടെയുള്ള എട്ടു ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ബുധനാഴ്ച്ചയോടെ മഴ വീണ്ടും സജീവമാകും. ഡിസംബര്‍ വരെ ലഭിക്കേണ്ട തുലാവര്‍ഷ മഴയുടെ 84 ശതമാനവും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചതായാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ കണക്ക്.

Tags: