ഉത്തരാഖണ്ഡില്‍ കനത്ത മഴ; 38 മരണം

മഴയോടൊപ്പം ശക്തമായ മണ്ണിടിച്ചിലും തുടരുന്നത് കാരണം സഞ്ചാരികളോട് തിരികെപ്പോവാന്‍ ആവശ്യപ്പെട്ടിരിക്കാണ് സര്‍ക്കാര്‍. ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി, നൈനിറ്റാള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Update: 2019-08-18 04:31 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 38 പേര്‍ മരിച്ചു. മഴയോടൊപ്പം ശക്തമായ മണ്ണിടിച്ചിലും തുടരുന്നത് കാരണം സഞ്ചാരികളോട് തിരികെപ്പോവാന്‍ ആവശ്യപ്പെട്ടിരിക്കാണ് സര്‍ക്കാര്‍. ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി, നൈനിറ്റാള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചമോലിയിന്‍ മാത്രം 15 പേരാണ് മരിച്ചത്.

അളകനന്ദ ഉള്‍പ്പടെയുള്ള നദികളും കരകവിഞ്ഞൊഴുകുകയാണ്. സാധാരണ ജലനിരപ്പില്‍നിന്ന് 30 അടി ഉയരത്തിലാണ് അളകനന്ദ ഇപ്പോള്‍ ഒഴുകുന്നത്. അതേസമയം, രുദ്രപ്രയാഗിലെ എല്ലാ ജലാശയങ്ങളിലെയും ജലനിരപ്പ് ഉയരുന്നുവരികയാണ്. ഇനിയും മഴ തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ വഷളാവുമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്തെ മുഴുവന്‍ പേരെയും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്.


Tags: