യുഎഇയില്‍ കനത്ത മഴ; 500 പേരെ ആകാശമാര്‍ഗം രക്ഷപ്പെടുത്തി

വാരാന്ത്യ അവധി ചെലവഴിക്കാന്‍ റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സില്‍ പോയി കുടുങ്ങിയ 500 പേരെയാണ് റാസല്‍ഖൈമ പോലിസ് രക്ഷപ്പെടുത്തിയത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ വെള്ളപ്പൊക്കത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് ആളുകള്‍ മലമുകളില്‍ കുടുങ്ങിയത്.

Update: 2019-04-14 05:16 GMT

റാസല്‍ഖൈമ: ശക്തമായ മഴയെത്തുടര്‍ന്ന് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ മലയാളികളടക്കം 500 പേരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി. വാരാന്ത്യ അവധി ചെലവഴിക്കാന്‍ റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സില്‍ പോയി കുടുങ്ങിയ 500 പേരെയാണ് റാസല്‍ഖൈമ പോലിസ് രക്ഷപ്പെടുത്തിയത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ വെള്ളപ്പൊക്കത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് ആളുകള്‍ മലമുകളില്‍ കുടുങ്ങിയത്. ഇവര്‍ക്ക് ഭക്ഷണമടക്കമുള്ള എല്ലാ സൗകര്യങ്ങളും നല്‍കിയതായി റാസല്‍ഖൈമ പോലിസ് എമര്‍ജന്‍സി വിഭാഗം മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്‍വാന്‍ പറഞ്ഞു.


വെള്ളപ്പൊക്കത്തില്‍ വാഹനങ്ങളടക്കം ഒലിച്ചുപോയിട്ടുണ്ട്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്നും ശക്തമായ മഴ തുടരുമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കടലില്‍ പോവുന്നവരും മഴ കാണാന്‍ മലമുകളില്‍ പോവുന്നവരും അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴകാരണം അവധി പ്രഖ്യാപിക്കാന്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. 

Tags:    

Similar News