മുംബൈയില്‍ കനത്ത മഴ; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

നിലവില്‍ 1954ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴക്കാലമാണ് മുംബൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 17 വരെ നഗരത്തില്‍ മഴ 3,467.6 മില്ലിമീറ്ററായിരുന്നു.

Update: 2019-09-19 04:14 GMT

മുംബൈ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുംബൈയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുംബൈയിലെയും മറ്റ് അയല്‍ ജില്ലകളിലെയും സ്‌കൂളുകള്‍ക്കും ജൂനിയര്‍ കോളേജുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതി ശക്തമായ മഴ വരെ ലഭിക്കുമെന്നാണ് പ്രവചനം. സമീപ പ്രദേശങ്ങളായ പല്‍ഘര്‍, താനെ, റായ്ഗഡ് ജില്ലകളിലും ഇന്ന് കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ 1954ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴക്കാലമാണ് മുംബൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 17 വരെ നഗരത്തില്‍ മഴ 3,467.6 മില്ലിമീറ്ററായിരുന്നു.

1954 ലെ റെക്കോഡിനെ മറികടന്ന് 3,451.6 മില്ലിമീറ്റര്‍ ശരാശരി സീസണല്‍ മഴ രേഖപ്പെടുത്തി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുംബൈ പോലിസും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News