അടുത്ത മൂന്ന് മണിക്കൂറിനിടെ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു

കോഴിക്കോട് മലയോര മേഖലയില്‍ മഴ ശക്തമാണ്.

Update: 2020-07-29 18:30 GMT

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനനതപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസറഗോഡ് എന്നീ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ മഴക്കെടുതിയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ജില്ലാ ഭരണകൂടങ്ങള്‍. കോട്ടയത്ത് ദുരിതാശ്വാസ ക്യാംപ് തുറന്നു. മണര്‍കാട് ഗവണ്‍മെന്റ് യു.പി. സ്‌കൂളിലാണ് ദുരിതാശ്വാസ ക്യാംപ് തുറന്നത്. നാല് കുടുംബങ്ങളിലെ 14 പേരെ ഇവിടേക്ക് മാറ്റി. ഇതില്‍ എട്ട് പുരുഷന്‍മാരും ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു. വിജയപുരം പഞ്ചായത്തില്‍ അപകട സാധ്യതാ മേഖലയിലുള്ള രണ്ടു കുടുംബങ്ങളെ ഒഴിപ്പിച്ചു. ഇവര്‍ ബന്ധുക്കളുടെ വീടുകളിലേക്ക് മാറി.

കോഴിക്കോട് മലയോര മേഖലയില്‍ മഴ ശക്തമാണ്. കാട്ടിനുള്ളില്‍ മഴ പെയ്യുന്നതിനാല്‍ ജില്ലയിലെ പുഴകള്‍ കരകവിഞ്ഞോഴുകുകയാണ്. തോട്ടില്‍പാലം പുഴ കരകവിഞ്ഞോഴുകി ഏഴ് വീടുകളില്‍ വെള്ളം കയറി. മുള്ളന്‍കുന്ന് നിടുവാന്‍പുഴ കരകവിഞ്ഞോഴുകി ജാനകിക്കാട് റോഡില്‍ വെള്ളം കയറി. ജാനകികാടിനടുത്ത് തുരുത്തില്‍ കുടങ്ങിയ രണ്ടുപേരെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. മഴ ശക്തമാകുന്നതിനാല്‍ മുഴുവന്‍ പുഴകളുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.




Tags:    

Similar News