സംസ്ഥാനത്ത് മഴ ശക്തമാകും; 11 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

Update: 2020-10-13 00:42 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഈ സാഹചര്യത്തില്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.


വടക്കന്‍ കേരളത്തില്‍ നാളെയും മറ്റന്നാളും കനത്ത മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമായത്. മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയര്‍ന്ന് 2390.66 അടിയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നതിനാല്‍ നേരിയ ആശങ്കയിലാണ് പെരിയാറിന്റെ തീരത്തുള്ളവര്‍. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. വൈദ്യുതി ഉല്‍പാദനം കൂട്ടി ജലനിരപ്പ് ക്രമീകരിക്കുകയാണ് കെഎസ്ഇബിയുടെ ലക്ഷ്യം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 126 അടി കഴിഞ്ഞു.




Tags:    

Similar News