കനത്ത മഴ; കോട്ടനടയില്‍ 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ബാലുശ്ശേരിയില്‍ ചെറിയ രീതിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായതായും റിപോര്‍ട്ടുകളുണ്ട്.

Update: 2019-10-17 17:01 GMT
കോഴിക്കോട്: കനത്ത മഴയില്‍ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ബാലുശ്ശേരിക്കു സമീപത്തെ കോട്ടനടയില്‍ 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോട്ടനട പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചത്. ബാലുശ്ശേരിയില്‍ ചെറിയ രീതിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായതായും റിപോര്‍ട്ടുകളുണ്ട്. പനങ്ങാട് പഞ്ചായത്തിലെ പിണ്ടംനീക്കിമല, കോട്ടൂര്‍ പഞ്ചായത്തിലെ പാത്തിപ്പാറ എന്നിവിടങ്ങളിലാണ് നേരിയ തോതില്‍ ഉരുള്‍പ്പൊട്ടലുണ്ടായത്. വൈകീട്ട് മുതലുണ്ടായ കനത്ത മഴയില്‍ പലയിടത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കോഴിക്കോട്ട് നഗരത്തിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മാവൂര്‍ റോഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വെള്ളത്തില്‍ മുങ്ങി. ഇതേത്തുടര്‍ന്ന് പലയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.



Tags:    

Similar News