മുഗള്‍ ഭരണാധികാരികളുടെ ക്ഷേത്രങ്ങള്‍ക്കുള്ള ഗ്രാന്റ് സംബന്ധിച്ച പാഠപുസ്തകത്തിലെ ഉള്ളടക്കം ഒഴിവാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

ഔറംഗസീബിന്റെയും ഷാജഹാന്റെയും നയങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലും ജസ്റ്റിസ് ജ്യോതി സിംഗ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Update: 2021-12-15 17:55 GMT

ന്യൂഡല്‍ഹി: ക്ഷേത്ര നിര്‍മാണത്തിന് അനുവദിച്ച മുഗള്‍ ഭരണാധികാരികളുടെ നയങ്ങളുമായി ബന്ധപ്പെട്ട പന്ത്രണ്ടാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിലെ ഒരു ഭാഗം നീക്കം ചെയ്യാനും തിരുത്താനും ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സിലിന് (എന്‍സിഇആര്‍ടി) നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.ഔറംഗസീബിന്റെയും ഷാജഹാന്റെയും നയങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലും ജസ്റ്റിസ് ജ്യോതി സിംഗ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കൂടാതെ, പൊതുതാല്‍പര്യ ഹര്‍ജി ജുഡീഷ്യറിയുടെ സമയം പാഴാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കി.

'ദ തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി' എന്ന 12ാം ക്ലാസ് ചരിത്ര പുസ്തകത്തില്‍ 'യുദ്ധകാലത്ത് ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടപ്പോഴും നമുക്ക് അറിയാവുന്നത് പോലെ പിന്നീട് ഷാജഹാന്റേയും ഔറംഗസീബിന്റേയും ഭരണകാലത്ത് അവയുടെ അറ്റകുറ്റപ്പണിക്കായി ഗ്രാന്റുകള്‍ നല്‍കിയിരുന്നു' എന്ന

ഒരു ഖണ്ഡിക അടങ്ങിയിട്ടുണ്ടെന്നും അത് നീക്കം ചെയ്യാന്‍ കോടതിയുടെ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാരായ സഞ്ജീവ് വികലും ദപീന്ദര്‍ സിംഗും കോടതിയെ സമീപിച്ചത്.


Tags:    

Similar News