ന്യൂഡല്‍ഹി: പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിദ്ദുവിന് രോഗം സ്ഥിരീകരിച്ചു. തിങ്കളാഴ്ച സംഗ്രൂരിലെ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ പങ്കെടുത്ത അദ്ദേഹം എല്ലാ മന്ത്രിമാരുമായും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായും വേദി പങ്കിട്ടിരുന്നു. നിലവില്‍ 1,34,944 കൊവിഡ് കേസുകളാണ് ഹരിയാനയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ആകെ 1491 മരണം റിപോര്‍ട്ട് ചെയ്തു.
ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗടാലയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് രോഗം സ്ഥിരീകരിച്ചെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 36,083പേര്‍ക്കാണ് പഞ്ചാബില്‍ രോഗം സ്ഥിരീകരിച്ചത്. 23,703പേര്‍ രോഗമുക്തരായി. 920പേര്‍ മരിച്ചു. 12,460പേര്‍ ചികിത്സയില്‍ കഴിയുന്നു