കുല്‍ഭൂഷനെ രക്ഷിച്ചത് അഡ്വ. ഹരീഷ് സാല്‍വെ; അതും ഒരു രൂപ പ്രതിഫലത്തിന്

സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയും സംഘവുമാണ് ഇന്ത്യയുടെ ഈ നയതന്ത്ര വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 2017ല്‍ അന്താരാഷ്ട്ര കോടതിയില്‍ കുല്‍ഭൂഷന്റെ വധശിക്ഷ സ്‌റ്റേ ചെയ്യിപ്പിച്ചതാണ് അദ്ദേഹത്തിന്റെയും ടീമിന്റെയും ഈ വിഷയത്തിലെ ആദ്യ വിജയം.

Update: 2019-07-17 15:24 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് കുല്‍ഭൂഷന്‍ യാദവിനെ വധശിക്ഷയ്ക്കു വിധിച്ച പാക് സൈനിക കോടതി ഉത്തരവ് തടഞ്ഞുകൊണ്ടുള്ള ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി നടപടിയെ ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. കുല്‍ഭൂഷന്റെ വധശിക്ഷ തടഞ്ഞുകൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി നടപടി രാജ്യം ആഘോഷിക്കുമ്പോള്‍ അതിനു പിന്നില്‍ പ്രയത്‌നിച്ചവരെ നാം അറിയാതെ പോവരുത്.

സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയും സംഘവുമാണ് ഇന്ത്യയുടെ ഈ നയതന്ത്ര വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 2017ല്‍ അന്താരാഷ്ട്ര കോടതിയില്‍ കുല്‍ഭൂഷന്റെ വധശിക്ഷ സ്‌റ്റേ ചെയ്യിപ്പിച്ചതാണ് അദ്ദേഹത്തിന്റെയും ടീമിന്റെയും ഈ വിഷയത്തിലെ ആദ്യ വിജയം.

മാത്രമല്ല, ഒരു സിറ്റിങിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ ഏറ്റവും പ്രഗല്‍ഭരായ അഭിഭാഷകരില്‍ ഒരാളായ ഹരീഷ് സാല്‍വെ കുല്‍ഭൂഷന്‍ ജാദവിന്റെ കേസ് വാദിക്കാന്‍ വാങ്ങിയത് കേവലം ഒരു രൂപ മാത്രമാണെന്നതും എടുത്തുപറയേണ്ട കാര്യമാണ്. മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റിറിലെ ഒരു യൂസറിനുള്ള മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ഇന്ത്യയില്‍ ഇത്രയും കുറഞ്ഞ ഫീസില്‍

വരുന്ന വേറെ ഏത് പ്രഗല്‍ഭ അഭിഭാഷകനുണ്ടെന്നും അവര്‍ ചോദിച്ചിരുന്നു. ഒരൊറ്റ സിറ്റിങിന് ആറുമുതല്‍ പതിനഞ്ചു ലക്ഷം വരെയാണ് നിലവില്‍ സാല്‍വെയുടെ പ്രതിഫലം. ഭരണഘടന, നികുതി, വ്യവസായ നിയമങ്ങളില്‍ ആഴത്തില്‍ അവഗാഹമുള്ള അഭിഭാഷകനാണ് ഹരീഷ് സാല്‍വെ. പിണറായി വിജയനുവേണ്ടി ലാവലിന്‍ കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായത് സാല്‍വെയായിരുന്നു.

Tags:    

Similar News