ഗസ പുനര്‍നിര്‍മാണം വൈകിപ്പിക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ഹമാസ്

ഉപരോധം അവസാനിപ്പിക്കാന്‍ അധിനിവേശ രാഷ്ട്രത്തിനു മുമ്പില്‍ എല്ലാ അവസരവും തുറന്നിട്ടിരിക്കുകയാണെന്നും പ്രസ്ഥാനത്തിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മുഹമ്മദ് നസല്‍ പറഞ്ഞു.

Update: 2021-06-23 11:21 GMT

ഗസാ സിറ്റി: യുദ്ധം തകര്‍ത്ത ഗസ മുനമ്പിന്റെ പുനര്‍നിര്‍മ്മാണം വൈകിപ്പിക്കാന്‍ ഇസ്രായേല്‍ അധിനിവേശ ഭരണകൂടത്തെ അനുവദിക്കില്ലെന്ന് ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ്. ഉപരോധം അവസാനിപ്പിക്കാന്‍ അധിനിവേശ രാഷ്ട്രത്തിനു മുമ്പില്‍ എല്ലാ അവസരവും തുറന്നിട്ടിരിക്കുകയാണെന്നും പ്രസ്ഥാനത്തിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മുഹമ്മദ് നസല്‍ പറഞ്ഞു.ഇസ്രയേല്‍ അധിനിവേശവുമായി 'അവസാന ഘട്ട' പോരാട്ടത്തിനായി ഹമാസ് തയ്യാറെടുക്കുകയാണെന്ന സൂചനയും ഹമാസ് പൊള്ളിറ്റിക്കല്‍ ബ്യൂറോ അംഗം അഭിമുഖത്തില്‍ നല്‍കി.

'അധിനിവേശ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്ത ജറുസലേം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, അധിനിവേശ രാജ്യം ജറുസലേമിലെ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന ഉപാധിയോടെയാണ് തങ്ങള്‍ വെടിനിര്‍ത്തല്‍ സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

അല്‍അക്‌സാ പള്ളിക്കും ഷെയ്ഖ് ജര്‍റാഹിലെ ഫലസ്തീന്‍ കുടുംബങ്ങള്‍ക്കുമെതിരായ ഇസ്രയേല്‍ നിയമലംഘനങ്ങള്‍ തടയുന്നത് ഉപാധികളിലൊന്നാണ്. കരാറുകളുടെയും പ്രതിജ്ഞകളുടെയും ഇസ്രായേല്‍ ലംഘനങ്ങളെക്കുറിച്ച് അറിയാവുന്നതിനാല്‍ തങ്ങള്‍ എന്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഗസയിലെ നിര്‍മാണ സാമഗ്രികള്‍ ഉള്‍പ്പെടെയുള്ളവയുടെ മേല്‍ ഇസ്രയേലിന് പൂര്‍ണ നിയന്ത്രണമുണ്ട്.

Tags:    

Similar News