ഇസ്രായേല്‍ സൈനിക ബസ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്ത് ഹമാസ് (വീഡിയോ)

വ്യാഴാഴ്ച പുലര്‍ച്ചെ ഗസയുടെ അതിര്‍ത്തിക്കടുത്താണ് സംഭവം. ടാങ്ക് മിസൈല്‍ ഉപയോഗിച്ചാണ് ബസ് തകര്‍ത്തത്.

Update: 2021-05-20 18:18 GMT

ഗസാ സിറ്റി: ഇസ്രായേല്‍ സൈനിക ബസ് ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസം ബ്രിഗേഡ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തു. വ്യാഴാഴ്ച പുലര്‍ച്ചെ ഗസയുടെ അതിര്‍ത്തിക്കടുത്താണ് സംഭവം. ടാങ്ക് മിസൈല്‍ ഉപയോഗിച്ചാണ് ബസ് തകര്‍ത്തത്.

ബസില്‍ ആളുകളുണ്ടായിരുന്നില്ലെന്നും ഒരു സൈനികന് നിസ്സാര പരിക്കേറ്റെന്നും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. അതിര്‍ത്തിയിലെ സൈനിക നീക്കത്തില്‍ പങ്കാളികളായ സൈനികരെ തിരിച്ചുകൊണ്ട് പോവാന്‍ എത്തിയ ബസ്സാണ് ആക്രമിക്കപ്പെട്ടതെന്നും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.

അതേസമയം, ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ മിസൈല്‍ പതിക്കുന്നതിന്റെയും ബസ് അഗ്നിഗോളമായി മാറുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഹമാസിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.


Full View





Tags:    

Similar News