ഫലസ്തീന്‍ തടവുകാരെ കൈമാറാതെ തടവിലുള്ള സൈനികരെ ഇസ്രായേലിന് ലഭിക്കില്ല: ഹമാസ്

ഹമാസ് പിടിയിലായ സൈനികരെ തിരികെ ലഭിക്കുന്നതിന് ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ നിരുപാധികം മോചിപ്പിച്ച മുന്‍ അനുഭവങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

Update: 2021-02-21 14:52 GMT

ഗസാ സിറ്റി: ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെ കൈമാറാതെ സയണിസ്റ്റ് രാജ്യത്തിന് അതിന്റെ സൈനികരെ തിരിച്ചുലഭിക്കില്ലെന്ന് ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ്. 'അധിനിവേശ ഇസ്രായേലിന് തങ്ങളുടെ സൈനികരെ ഗസയിലെ പലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തിന്റെ കൈകളില്‍നിന്ന് തിരിച്ചുലഭിക്കാനുള്ള ഏക മാര്‍ഗം യഥാര്‍ത്ഥവും മാന്യവുമായ തടവുകാരുടെ കൈമാറ്റം മാത്രമാണ്'-ഹമാസ് വക്താവ് ഹസിം ഖാസിം മാധ്യമങ്ങള്‍ക്ക് അയച്ച വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഹമാസ് പിടിയിലായ സൈനികരെ തിരികെ ലഭിക്കുന്നതിന് ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ നിരുപാധികം മോചിപ്പിച്ച മുന്‍ അനുഭവങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രയേലിനെ അംഗീകരിക്കാത്ത തന്റെ പ്രസ്ഥാനം പരോക്ഷ ചര്‍ച്ചകളിലൂടെയാവും തടവുകാരുടെ കൈമാറ്റത്തിന് ധാരണയുണ്ടാക്കുകയെന്ന് ഹമാസ് വക്താവ് പ്രസ്താവിച്ചു.

ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസം ബ്രിഗേഡിന്റെ പിടിയിലുള്ള സൈനികരെ തിരികെയെത്തിക്കാന്‍ രാജ്യത്തെ പ്രതിരോധ, രാഷ്ട്രീയ നേതൃത്വങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയാണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.

Tags:    

Similar News