മലപ്പുറം പോലിസ് ക്യാംപില്‍ ആറുപേര്‍ക്ക് എച്ച്‌വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചു

Update: 2019-05-01 12:38 GMT
മലപ്പുറം: പാണ്ടിക്കാട് എആര്‍ ക്യാംപിലെ ആറു പോലിസുകാര്‍ക്ക് എച്ച്‌വണ്‍ എന്‍വണ്‍ രോഗം സ്ഥിരീകരിച്ചു. ക്യാംപിലെ പോലിസുകാര്‍ക്ക് കൂട്ടത്തോടെ പനി വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരില്‍ തിരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂട്ടി കഴിഞ്ഞെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മണിപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ആറുപേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. എച്ച്‌വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അടിയന്തരമായി ചികില്‍സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.