ദലിത് സ്ത്രീയെ വിവാഹം കഴിച്ച യുവാവിനെ തല്ലിക്കൊന്നു

Update: 2020-11-13 14:40 GMT

ഗൂര്‍ഗോണ്‍: ഹരിയാനയിലെ ഗൂര്‍ഗോണില്‍ ദലിത് സ്ത്രീയെ വിവാഹം കഴിച്ച യുവാവിനെ തല്ലിക്കൊന്നു. ഗൂര്‍ഗോണ്‍ സ്വദേശി ആകാശ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ബാഡ്ഷാപൂര്‍ ഗ്രാമത്തില്‍ ഭാര്യയുടെ വീട്ടില്‍ മാതാപിതാക്കളെ കണ്ട് മടങ്ങി വരവെയാണ ആക്രമണം നടന്നത്. സംഭവുമായി ബന്ധപെട്ട് യുവതിയുടെ ബന്ധുക്കളായ അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റവും ചുമത്തി.

അഞ്ച് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. അന്ന് മുതല്‍ ആകാശിന് ഭീഷണി നേരിടുന്നുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. ഭാര്യയുടെ വീട്ടില്‍ പോയി മടങ്ങി വരവെ ആകാശും പ്രതികളിലൊരാളുമായ അജയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് അജയ് സുഹൃത്തുക്കളെ വിളിച്ച് വരുത്തി ആകാശിനെ വടികൊണ്ടും കമ്പികൊണ്ടും മര്‍ദ്ദിച്ചവശനാക്കി. ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ ആകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആകാശിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിളെ റിമാന്‍ഡ് ചെയ്തു. അഞ്ച് പ്രതികള്‍ക്കും ആകാശ് ദലിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിവരം അറിയാമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.