സോഷ്യല്‍ മീഡിയയില്‍ 'ഗുണ്ട ബിനു' എന്ന പേരില്‍ അറിയപ്പെട്ട റീല്‍സ് താരം ശരത് ഉണ്ണിത്താന്‍ അന്തരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ വച്ച് കുഴഞ്ഞു വീണായിരുന്നു മരണം. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. 'ഗുണ്ട ബിനു' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ അദ്ദേഹം നല്ലൊരു മിമിക്രി കലാകാരന്‍ കൂടിയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള താരത്തിന്റെ പല വിഡിയോകളും റീലുകളും വൈറലായിരുന്നു. കൊച്ചിന്‍ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു.
'പ്രിയ കലാകാരന്‍ അമേരിക്കയില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്‌നേഹിതന്‍ ശരത് ഉണ്ണിത്താന്‍ അമേരിക്കയില്‍ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായ് റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു. മിമിക്രി ആര്‍ട്ടിസ്റ്റായിരുന്ന ശരത് കൊച്ചിന്‍ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്', എന്നാണ് ശരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വന്ന പോസ്റ്റ്.
