ജിഗ്നേഷ് മേവാനി വദ്ഗാം നിയമസഭാ സീറ്റിൽ പിന്നില്‍

Update: 2022-12-08 04:21 GMT

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി വദ്ഗാം നിയമസഭാ സീറ്റിൽ പിന്നിലാണ്. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഡിസംബർ അഞ്ചിനാണ് വദ്ഗാം മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. കോൺഗ്രസ് നിലവിലെ എംഎല്‍എയായ ജിഗ്നേഷ് മേവാനിയെ രംഗത്തിറക്കിയപ്പോൾ ബിജെപി മണിലാൽ വഗേലയെയാണ് മത്സരിപ്പിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ (എഎപി) സ്ഥാനാർത്ഥിയായി ദൽപത് ഭാട്ടിയ മത്സരിക്കുന്നുണ്ട്.

182 അംഗ ഗുജറാത്ത് നിയമസഭയിലെ ഗുജറാത്തിലെ പ്രധാന നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് വദ്ഗാം. പട്ടികജാതി സംവരണമുള്ള വഡ്ഗാം മണ്ഡലം പടാൻ ലോക്സഭാ മണ്ഡലത്തിന് കീഴിലാണ്.