ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയ്ക്കു കൊവിഡ്; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ഇടപഴകി

Update: 2020-04-15 00:44 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ഇംറന്‍ ഖെദവാലയ്ക്കു കൊവിഡ് 19 സ്ഥിരീകരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും മുതിര്‍ന്ന മന്ത്രിമാര്‍ക്കൊപ്പം ഇടപഴകുകയും ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇംറാന്‍ ഖെദവാലയ്ക്കു രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ, നിരവധി മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായാണ് ഇദ്ദേഹം ഇടപഴകിയതെന്നാണു റിപോര്‍ട്ട്. കൊവിഡ് വ്യാപനം തടയാന്‍ വേണ്ടി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യന്ത്രി വിജയ് രൂപാണി ഇംറാന്‍ ഖെദവാലടക്കമുള്ള എംഎല്‍എമാരുമായി ചൊവ്വാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഇദ്ദേഹത്തിനെ കൊവിഡ് സ്ഥിരീകരിച്ചത്.

    ഇംറാനെ ഗാന്ധിനഗറിലെ എസ് വിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, മുഖ്യമന്ത്രിയുമായി ശാരീരിക സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നാണ് റിപോര്‍ട്ട്. സംസ്ഥാനത്ത് ഇതുവരെ 617 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 29 പേര്‍ മരണപ്പെട്ടു.




Tags:    

Similar News