കൊല്ലാന്‍ വേണ്ടി വെടിവച്ചു; കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയെന്ന് ഗ്രോ വാസു

മനുഷ്യാവകാശ പ്രവര്‍ത്തര്‍ക്ക് തുടക്കം മുതലെ ഉണ്ടായിരുന്ന ആശങ്കയും സംശയവുമാണ് റിസോര്‍ട്ട് ജീവനക്കാരുടെ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നത്. പൊലിസ് കൊല്ലാന്‍ വേണ്ടി വെടിവയ്ക്കുകയായിരുന്നു എന്നും ഗ്രോ വാസു ആരോപിച്ചു.

Update: 2019-03-08 05:22 GMT

കൊഴിക്കോട്: വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റ് സിപി ജലീലിനെ വെടിവച്ച് വീഴ്ത്തിയ പൊലിസ് നടപടി കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്തതാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും എസ്ഡിടിയു സംസ്ഥാന പ്രസിഡന്റുമായ ഗ്രോ വാസു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. മനുഷ്യാവകാശ പ്രവര്‍ത്തര്‍ക്ക് തുടക്കം മുതലെ ഉണ്ടായിരുന്ന ആശങ്കയും സംശയവുമാണ് റിസോര്‍ട്ട് ജീവനക്കാരുടെ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നത്. പൊലിസ് കൊല്ലാന്‍ വേണ്ടി വെടിവയ്ക്കുകയായിരുന്നു എന്നും ഗ്രോ വാസു ആരോപിച്ചു.

മാവോവാദികള്‍ പോയത് സംഭവാനയ്ക്കാണ്. അവരുടെ കയ്യില്‍ തോക്കുണ്ടായിരുന്നില്ല. പൊലിസ് വെടിവയ്പ്പ് ഏകപക്ഷീയമായായിരുന്നു എന്നും കൊലപാതകം ആയിരുന്നില്ല ലക്ഷ്യമെങ്കില്‍ അരയ്ക്ക് താഴെ വെടിവയ്ക്കാമായിരുന്നില്ലേ എന്നുമാണ് ഗ്രൊ വാസു ചോദിക്കുന്നത്.




Tags:    

Similar News