ആധാറുമായി ഡ്രൈവിങ് ലൈസന്‍സ് ബന്ധിപ്പിക്കുന്നു ?

നിലവില്‍ ലൈസന്‍സുകള്‍ ദുരുപയോഗം ചെയ്യുന്നത് വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയിലേക്ക് തിരിഞ്ഞതെന്നാണ് മന്ത്രിയുടെ വിശദീകരണം.

Update: 2019-01-06 21:12 GMT

ന്യൂഡല്‍ഹി: ആധാറുമായി ഡ്രൈവിങ് ലൈസന്‍സ് ബന്ധിപ്പിക്കുന്ന നിയമമൊരുങ്ങുന്നതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി രവി ശങ്കര്‍ പ്രസാദ്. ഫഗ്വാരയിലെ ലൗലി പ്രഫഷനല്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച 106ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇക്കാര്യത്തില്‍ കേന്ദ്രം ഉടന്‍ തന്നെ നിയമം കൊണ്ടുവരും. നിലവില്‍ ലൈസന്‍സുകള്‍ ദുരുപയോഗം ചെയ്യുന്നത് വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയിലേക്ക് തിരിഞ്ഞതെന്നാണ് മന്ത്രിയുടെ വിശദീകരണം. അപകടങ്ങള്‍ ഉണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ ലൈസന്‍സുകളുടെ ഡ്യൂപ്ലീക്കേറ്റ് സംഘടിപ്പിച്ച് കേസുകളില്‍ നിന്നും മറ്റും രക്ഷപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയെന്ന് മന്ത്രി പറഞ്ഞു. ആധാര്‍ ലൈസന്‍സുമായി ബന്ധിപ്പിക്കുന്നതിലൂടെ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സുകല്‍ സംഘടിപ്പിച്ച് നടത്തുന്ന തട്ടിപ്പുകള്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News