വിലക്കയറ്റം: ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍

പൊതുമേഖല സ്ഥാപനമായ എംഎംടിസിക്കാണ് ഇറക്കുമതി ചുമതല. ഇറക്കുമതി ചെയ്യുന്ന ഉള്ളികള്‍ സഹകരണ സ്ഥാപനമായ നാഫെഡ് ആഭ്യന്തര വിപണിയില്‍ വിതരണം ചെയ്യും.

Update: 2019-11-10 04:32 GMT

ന്യൂഡല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒരു ലക്ഷം ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവിലില്‍ ഉള്ളി കിലോയ്ക്ക് 100 രൂപ കടന്നതിനെ തുടര്‍ന്നാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. ഒരുമാസത്തിന്റെ കാലയളവില്‍ ഉള്ളി ഇറക്കുമതി ചെയ്യാനാണ് നിര്‍ദേശം. പൊതുമേഖല സ്ഥാപനമായ എംഎംടിസിക്കാണ് ഇറക്കുമതി ചുമതല. ഇറക്കുമതി ചെയ്യുന്ന ഉള്ളികള്‍ സഹകരണ സ്ഥാപനമായ നാഫെഡ് ആഭ്യന്തര വിപണിയില്‍ വിതരണം ചെയ്യും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈയില്‍ വയ്ക്കാവുന്ന ഉള്ളിയുടെ അളവിനും സര്‍ക്കാര്‍ നിയന്ത്രണം ഉണ്ട്. ചെറുകിട കച്ചവടക്കാര്‍ക്ക് 100 ക്വിന്റലും മൊത്ത വ്യാപാരികള്‍ക്ക് 500 ക്വിന്റലും കൈവശം വയ്ക്കാം. മഹാരാഷ്ട്രയിലും കര്‍ണാടകയിലും കൃഷിയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതാണ് രാജ്യത്ത് ഉള്ളി വില കുതിച്ചുകയറാന്‍ കാരണം.






Tags:    

Similar News