പാഞ്ചാലിമേട്ടില്‍ കുരിശും ഹിന്ദു പ്രതിമകളും ഉണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍ -ക്ഷേത്രം നിര്‍മിച്ചത് റവന്യൂ ഭൂമിയില്‍

1976 ല്‍ എബ്രഹാം ജോര്‍ജ് കള്ളിവയലില്‍ എന്നയാളില്‍ നിന്നുമാണ് സര്‍ക്കാര്‍ മിച്ച ഭൂമി ഏറ്റെടുത്തത്. ഭൂമിയേറ്റെടുക്കുമ്പോള്‍ കാലിത്തൊഴുത്തും കക്കൂസും മാത്രമാണ് ഉണ്ടായിരുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Update: 2019-07-01 13:39 GMT

കൊച്ചി: പാഞ്ചാലിമേട്ടില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ അവിടെ കുരിശോ ഹിന്ദു പ്രതിമകളോ ഉണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 145 ഏക്കര്‍ മിച്ച ഭൂമിയുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. 1976 ല്‍ എബ്രഹാം ജോര്‍ജ് കള്ളിവയലില്‍ എന്നയാളില്‍ നിന്നുമാണ് സര്‍ക്കാര്‍ മിച്ച ഭൂമി ഏറ്റെടുത്തത്. ഭൂമിയേറ്റെടുക്കുമ്പോള്‍ കാലിത്തൊഴുത്തും കക്കൂസും മാത്രമാണ് ഉണ്ടായിരുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പാഞ്ചാലിമേട്ടിലെ ഭൂമി നിലവില്‍ ഡിടിപിസിയുടെ കൈവശമാണുള്ളത്. റവന്യു ഭൂമിയില്‍ ക്ഷേത്രം നിര്‍മിച്ചത് 1976ന് ശേഷമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിശദമായ സെറ്റില്‍മെന്റ് രജിസ്റ്റര്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. പാഞ്ചാലിമേട്ടില്‍ നിലവില്‍ ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഭൂമി സംബന്ധിച്ച പലവിധത്തിലുളള വാദങ്ങള്‍ നിലനിില്‍ക്കുന്നതിനാല്‍ എല്ലാ കക്ഷികളുടെയും ഭാഗം കേട്ടശേഷമേ വിശദമായ വിധിയിലേക്ക് കടക്കുകയുള്ളുവെന്നു കോടതി വ്യകതമാക്കി. കേസ് വീണ്ടും ഈ മാസം 29 ന് കോടതി പരിഗണിക്കും.

Tags:    

Similar News