ഹാന്‍ഡ് സാനിറ്റൈസറുകളുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രം

ആഭ്യന്തര വിപണിയില്‍ ലഭ്യത ഉറപ്പാക്കുകയാണ് നിരോധനം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനം ഇറക്കി.

Update: 2020-05-07 01:14 GMT

ന്യൂഡല്‍ഹി: ആല്‍ക്കഹോള്‍ ചേര്‍ത്ത ഹാന്‍ഡ് സാനിറ്റൈസറുകളുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രം. ആഭ്യന്തര വിപണിയില്‍ ലഭ്യത ഉറപ്പാക്കുകയാണ് നിരോധനം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനം ഇറക്കി.ഹാന്‍ഡ് സാനിറ്റൈസറുകള്‍ കൊവിഡ് 19 വൈറസ് വ്യാപനം ഫലപ്രദമായി ചെറുക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ആല്‍ക്കഹോള്‍ അംശം ഇല്ലാത്ത സാനിറ്റൈസറുകള്‍ കയറ്റുമതി ചെയ്യുന്നതിന് നിരോധനമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപോര്‍ട്ട് ചെയ്തു.

രാജ്യത്ത് കൊറോണ പ്രതിരോധത്തിന് ആവശ്യമായ സാനിറ്റൈസറുകളുടെയും മാസ്‌കുകളുടെയും അഭാവം ഉണ്ടായതിനാലാണ് നിരോധനമെന്നാണ് വിവരം. കണക്കുകള്‍ പ്രകാരം 2018-19 വര്‍ഷത്തില്‍ 48.5 കോടി ഡോളറിന്റെ സാനിറ്റൈസര്‍ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്.  

Tags:    

Similar News