ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം: സുരക്ഷാവീഴ്ചയില്‍ മുഖ്യമന്ത്രി മറുപടി പറയണം: ജോണ്‍സണ്‍ കണ്ടച്ചിറ
തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും എസ്ഡിപിഐ. ജയില്‍ ചാടിയ സംഭവത്തില്‍ ദുരൂഹത നീക്കണം. ഭിന്നശേഷിക്കാരനായ പ്രതി ഇത്ര ആസൂത്രിതമായി നടത്തിയ ജയില്‍ ചാട്ട പദ്ധതി തിരിച്ചറിയാന്‍ വൈകിയത് കൃത്യവിലോപമാണ്. പുറത്തു നിന്ന് ആരുടെയെങ്കിലും സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഉത്തരവാദപ്പെട്ടവരുടെ ഗുരുതര വീഴ്ച മറയ്ക്കാന്‍ പിടികൂടുന്ന രംഗങ്ങള്‍ അതിസാഹസികമായി അവതരിപ്പിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.