'ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു, ലക്ഷ്യം ഭരണ പ്രതിസന്ധി'; ഗവര്‍ണര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ജനയുഗം

ഗവര്‍ണര്‍ പദവി പാഴാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തില്‍ ബിജെപി പ്രതിനിധി ഇല്ലാത്തതിന്റെ പോരായ്മ നികത്തുകയാണ് ഗവര്‍ണര്‍.

Update: 2022-08-10 03:51 GMT

തിരുവനന്തപുരം: ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ കൂട്ടാക്കാത്ത ഗവര്‍ണര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഗവര്‍ണര്‍ രാഷ്ട്രീയക്കളി തുടരുകയാണെന്നും ഭരണപ്രതിസന്ധിയാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നും ജനയുഗം ആരോപിച്ചു.

ഗവര്‍ണര്‍ പദവി പാഴാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തില്‍ ബിജെപി പ്രതിനിധി ഇല്ലാത്തതിന്റെ പോരായ്മ നികത്തുകയാണ് ഗവര്‍ണര്‍. ഇതിനായി രാജ്ഭവനേയും ഗവര്‍ണര്‍ പദവിയേയും ഉപയോഗിക്കുന്നു. ഭരണഘടന പദവിയാണെങ്കിലും ഒട്ടേറെ പരിമിതി തനിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ മനസിലാക്കുന്നില്ല. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ പരാതി പറഞ്ഞ ഗവര്‍ണര്‍ ബിജെപി നേതാവിനെ മാധ്യമ വിഭാഗം സെക്രട്ടറിയാക്കിയെന്നും ജനയുഗം വിമര്‍ശിക്കുന്നു. ഗവര്‍ണര്‍ക്കെതിരേ സിപിഎമ്മും സര്‍ക്കാരും അനുനയത്തിലേക്ക് മാറുമ്പോഴാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം ജനയുഗം നിലപാട് വ്യക്തമാക്കിയത്.

Tags:    

Similar News