അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു പച്ചക്കറികള്‍ എത്തിക്കാന്‍ സര്‍ക്കാര്‍

കര്‍ണാടകയിലും തമിഴ്നാട്ടിലും മഴ തുടരുന്ന സാഹചര്യത്തില്‍ പച്ചക്കറി ലഭ്യത കുറയുമെന്ന തന്നെയാണ് നിരീക്ഷണം

Update: 2021-11-24 18:31 GMT

തിരുവനന്തപുരം: പച്ചക്കറിയുടെ വില വര്‍ദ്ദനവ് തടയാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കൂടുതല്‍ പച്ചക്കറികള്‍ എത്തിക്കാനുള്ള തയാറെടുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തു പച്ചക്കറി വില കഴിഞ്ഞ ഒരാഴ്ചയായി കുതിച്ചുയരുകയാണ്. തക്കാളിക്ക് 100 രൂപയില്‍ കൂടുതലാണ് വില. വലിയഉളഅളിക്ക് മാത്രമാഅ നേരിയ വിലക്കുറവ് അനുഭവപ്പെടുന്നത്. വില നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ പുതിയ നടപടിയുമായി രംഗത്ത് വരുന്നത്. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കര്‍ഷകരില്‍നിന്നു പച്ചക്കറി നേരിട്ടു വാങ്ങി കേരളത്തിലെത്തിക്കുന്ന നടപടിയാണ് ആസൂത്രണം ചെയ്യുന്നത്. ഇതു സംബന്ധിച്ച് വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നു കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. നാളെ മുതല്‍ പച്ചക്കറികള്‍ എത്തി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കര്‍ണാടകയിലും തമിഴ്നാട്ടിലും മഴ തുടരുന്ന സാഹചര്യത്തില്‍ പച്ചക്കറി ലഭ്യത കുറയുമെന്ന തന്നെയാണ് നിരീക്ഷണം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൃഷി നശിച്ചതാണ് പച്ചക്കറികള്‍ക്ക് വിലയേറാന്‍ ഇടയാക്കിയത്.

Tags:    

Similar News