വൈഗൂര്‍-ഫലസ്തീന്‍ ജനതയെ ദുരിതത്തിലാക്കി ഭരണകൂടങ്ങളുടെ നിരീക്ഷണ ക്യാമറകള്‍

പേര് മേല്‍ വിലാസം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, കുടുംബം, കേസ്, സംഘടന തുടങ്ങിയ മുഴുവന്‍ വിവരങ്ങളും ഇത്തരം അപ്ലിക്കേഷനുകളില്‍ ഉണ്ടായിരിക്കും. ഇതുവച്ച് ആളെ തടഞ്ഞവയ്ക്കണോ കടത്തിവടണോ എന്ന് തീരുമാനിക്കുന്ന അവസ്ഥയാണ്

Update: 2021-11-24 19:49 GMT

ബീജിങ്: വൈഗൂര്‍-ഫലസ്തീന്‍ ജനതയെ ഒരുപോലെ ദുരിതത്തിലാക്കിക്കൊണ്ടുള്ള അധിനിവിഷ്ട ശക്തികളുടെ നിരീക്ഷണ ക്യാമറകള്‍. ഇസ്രായേലിന്റെയും ചൈനയുടെയും നിരീക്ഷണത്തില്‍ സൈ്വര്യ ജീവിതം നഷ്ടപ്പെട്ട രണ്ട് ജനവിഭാഗങ്ങളാണ് ഷിന്‍ജിയാങിലെ വൈഗൂര്‍ ജനതയും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ജനതയും. ഭീകരവാദത്തിനെതിരായ നിരീക്ഷണമെന്ന പേരിലാണ് രണ്ടു രാജ്യങ്ങളും സാധാരണ പൗരന്മാര്‍ക്കു നേരെ സദാസമയം നിരീക്ഷണ ക്യാമറ തുറന്ന വച്ചിരിക്കുന്നത്.


പലപ്പോഴും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയാണ് ഇത്തരം നിരീക്ഷണങ്ങള്‍ തടയിടുന്നത്. സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ബ്ലൂ വൂള്‍ഫ് എന്ന അപ്ലിക്കേഷന്‍ വഴിയാണ് ഇസ്രായേലി സൈനികള്‍ അധിനിവഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളെ നിരീക്ഷിക്കുന്നത്. ഫലസ്തീനികളുടെ മുഖം സ്‌കാന്‍ ചെയ്യുന്ന മബൈല്‍ ക്യാമറ ഇവരെ റെഡ്, യെല്ലൊ, ഗ്രീന്‍ എന്നീ കാറ്റഗറികളാക്കിയാണ് കാണിക്കുക.പേര് മേല്‍ വിലാസം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, കുടുംബം, കേസ്, സംഘടന തുടങ്ങിയ മുഴുവന്‍ വിവരങ്ങളും ഇത്തരം അപ്ലിക്കേഷനുകളില്‍ ഉണ്ടായിരിക്കും. ഇതുവച്ച് ആളെ തടഞ്ഞവയ്ക്കണോ കടത്തിവടണോ എന്ന് തീരുമാനിക്കുന്ന അവസ്ഥയാണ് ഫലസ്തീനില്‍.സമാനമായ നിരീക്ഷണ സംവിധാനമാണ് ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലും അധികൃതര്‍ കൊണ്ടുവന്നിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ജോയിന്റ് ഓപ്പറേഷന്‍ പ്ലാറ്റ്‌ഫോം (ഐജെഒപി)എന്ന സോഫ്റ്റ് വെയറാണ് ചാനയില്‍ ഉപയോഗിക്കുന്നത്. വ്യക്തികളുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് വയ്ക്കുന്ന സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വ്യക്തികളെ സഞ്ചരിക്കാന്‍ അനുവദിക്കണോ വേണ്ടയോ എന്ന തീരുമാനിക്കുകയാണ്. അസാധാരണത്വം തോന്നുന്നവരുടെ മൊബൈല്‍ ഫോണുകള്‍ പെട്ടെന്ന് ഓഫ്‌ലൈനായിപോവുകയും നെറ്റ് സംവിധാനം ലഭിക്കാതാവുകയും ചെയ്യുന്ന രീതിയാണിത്.


ഇസ്രായേല്‍ ചാര സോഫറ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ആളുകളെ നിരീക്ഷിക്കുന്ന രീതിയും സര്‍ക്കാര്‍ അവലംബിക്കുന്നുണ്ട്. ഈയിടെ അഞ്ച് ഫലസ്തീന്‍മുഷ്യാവാകാശപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളില്‍ പെഗാസസ് സാനിദ്ധ്യമുള്ളതായി തിരിച്ചറിഞ്ഞിരുന്നു. അധിനിവേശവും അതിക്രമവും മൂലം പൊറുതി മുട്ടുന്ന രണ്ടു ജനതകള്‍ക്കു മേലാണ് ഭരണകൂടം കടുത്ത നിരീക്ഷണമേര്‍പ്പെടുത്തിയിരിക്കുന്നത്. അടിച്ചമര്‍ത്തലിന്റെ നുകത്തിനു കീഴെ ഞെരിപിരികൊള്ളുന്നവന്റെ അരക്ഷിതാവസ്ഥ ഒപ്പിയെടുക്കുന്ന നിരീക്ഷണ ക്യാമറകള്‍ ആധുനിക മനുഷ്യന്റെമനസാക്ഷിയെ വേദനിപ്പിക്കുന്നില്ല എന്നിടത്താണ് പ്രതിസന്ധി.

Tags:    

Similar News