ദീപ മോഹനന് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: എ കെ സലാഹുദ്ദീന്‍
ദീപ പി മോഹന്‍ സര്‍വകലാശാലയ്ക്ക് നല്‍കിയ പരാതിയിന്മേല്‍ രണ്ടംഗ സിന്‍ഡിക്കേറ്റ് നടത്തിയ അന്വേഷണത്തില്‍ നന്ദകുമാര്‍ കളരിക്കലിനെ കുറ്റക്കാരനെന്നു കണ്ടെത്തുകയും എസ്.സി/എസ്.ടി അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കാന്‍ പോലിസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: ദലിത് ഗവേഷക വിദ്യാര്‍ത്ഥി ദീപാ പി മോഹനന് നീതി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍. ജാതീയതയുടെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കുന്ന മനുവാദ പ്രത്യയശാസ്ത്രത്തിന്റെ ഇരയാണ് ദീപയെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷമായി ക്രൂരമായ വിവേചനത്തിനും വിദ്യാഭ്യാസ നിഷേധത്തിനും വിധേയയായിരിക്കുന്ന ദീപ നീതിക്കുവേണ്ടി നിരാഹാരം കിടക്കേണ്ടി വരുന്നത് കേരളത്തിനു തന്നെ അപമാനമാണ്. 2014 ല്‍ ഗവേഷണം ആരംഭിച്ച ദീപയ്ക്ക് നാളിതുവരെ ഗവേഷണം പൂര്‍ത്തിയാക്കാനായിട്ടില്ല. ഇരിപ്പിടം നിഷേധിച്ചും ലാബില്‍ പൂട്ടിയിട്ടും ലാബില്‍ നിന്ന് ഇറക്കിവിട്ടും ദീപയോട് നന്ദകുമാര്‍ കളരിക്കല്‍ എന്ന സര്‍വകലാശാല അധ്യാപകന്‍ അതി ക്രൂരമായാണ് പെരുമാറിയതെന്ന് ദീപ പറയുന്നു.
ദീപ പി മോഹന്‍ സര്‍വകലാശാലയ്ക്ക് നല്‍കിയ പരാതിയിന്മേല്‍ രണ്ടംഗ സിന്‍ഡിക്കേറ്റ് നടത്തിയ അന്വേഷണത്തില്‍ നന്ദകുമാര്‍ കളരിക്കലിനെ കുറ്റക്കാരനെന്നു കണ്ടെത്തുകയും എസ്.സി/എസ്.ടി അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കാന്‍ പോലിസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഗവേഷണം പൂര്‍ത്തിയാക്കാന്‍ വേണ്ട എല്ലാവിധ സാഹചര്യങ്ങളും ലഭ്യമാക്കണമെന്ന് ദീപയുടെ ഹരജിയില്‍ കോടതി വിസിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ഈ വിഷയം നേരിട്ട് പരിശോധിക്കുകയും ഗവേഷണം പൂര്‍ത്തീകരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സഹായങ്ങളും ഗവേഷകയ്ക്ക് ലഭ്യമാക്കണമെന്ന് ഉത്തരവിട്ടിട്ടുള്ളതുമാണ്.
എന്നാല്‍ നാളിതുവരെ സര്‍വകലാശാല വിസിയുള്‍പ്പെടെയുള്ളവര്‍ ഈ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും അവഗണിച്ച് ദീപയ്‌ക്കെതിരേ നീതി രഹിതമായി പെരുമാറുകയായിരുന്നു. ഹീനമായ ജാതി വിവേചനത്തിനും നീതിനിഷേധത്തിനുമെതിരേ ദീപ നടത്തുന്ന പോരാട്ടത്തിനോടൊപ്പം പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ദീപയുടെ ജീവന്‍ രക്ഷിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും ഇടതുസര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും എ കെ സലാഹുദ്ദീന്‍ ആവശ്യപ്പെട്ടു.
