സര്‍ക്കാര്‍ ഓഫിസുകള്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കും

Update: 2021-01-13 14:00 GMT

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ശനിയാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന അവധി നിര്‍ത്തലാക്കി. ശനിയാഴ്ചകളിലെ അവധി പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തും. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ ശനിയാഴ്ച സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കും. തുടര്‍ന്നുളള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ശനിയാഴ്ചത്തെ അവധി നിര്‍ത്തലാക്കണമെന്ന് നേരത്തെ പൊതുഭരണ വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു.

Government offices will also be open on Saturdays