സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകള്‍ പരിശോധിക്കാന്‍ ആറംഗ സമിതി

Update: 2022-08-26 19:24 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനുകളിലും പരിശോധന നടത്താന്‍ ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഇതിനായി ഒരു അണ്ടര്‍ സെക്രട്ടറിയുടെ നേതൃത്വത്തി ആറംഗ സമിതി രൂപീകരിച്ചു. ഓരോ ഓഫിസുകളും പരിശോധിച്ച് അപര്യാപതതകളും ഭരണപരമായ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം. ആദ്യഘട്ടത്തില്‍ ബറ്റാലിയനുകളാണ് പഠിക്കുന്നത്. അടൂര്‍ ബറ്റാലിയനിലായിരിക്കും ആദ്യം പരിശോധന നടത്തുക.