തെങ്ങിന് തടം തുറക്കുന്നതിനിടെ സ്വര്‍ണ്ണ നിധി കണ്ടെത്തി; ട്രഷറിയിലക്ക് മാറ്റി

തൊഴിലുറപ്പുകാര്‍ തെങ്ങിന് തടം തുറക്കുന്നതിനിടെ മണ്ണഴി സ്വദേശി തേക്കേമുറി പുഷ്പരാജിന്റെ പറമ്പില്‍ നിന്നാണ് നിധി കണ്ടെത്തിയത്.

Update: 2022-02-05 17:16 GMT
കോട്ടക്കല്‍: ചേങ്ങോട്ടൂരിലെ മണ്ണഴിയില്‍ നിന്നും സ്വര്‍ണ്ണ നിധി കണ്ടെത്തി. തൊഴിലുറപ്പുകാര്‍ തെങ്ങിന് തടം തുറക്കുന്നതിനിടെ മണ്ണഴി സ്വദേശി തേക്കേമുറി പുഷ്പരാജിന്റെ പറമ്പില്‍ നിന്നാണ് നിധി കണ്ടെത്തിയത്. മലപ്പുറം ആര്‍ക്കിയോളജിക് വിഭാഗം എത്തി നിധി ട്രഷറിയിലക്ക് മാറ്റി. സ്വര്‍ണനാണയം പോലെയാണ് വസ്തുക്കള്‍. കൂടുതല്‍ പരിശോധനകള്‍ നടത്തിയാലെ വ്യക്തത വരികയുള്ളൂ
Tags:    

Similar News