സ്വര്‍ണക്കടത്ത്: കേന്ദ്രമന്ത്രി വി മുരളീധരന്റെ പങ്ക് അന്വേഷിക്കണം; ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണം- എല്‍ഡിഎഫ്

സ്വര്‍ണക്കടത്തില്‍ പ്രമുഖ ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇത് മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസിനും സര്‍ക്കാരിനുമെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരന്തരം ആരോപണം ഉന്നയിച്ചത്.

Update: 2020-08-29 12:57 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഇതിനകം പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദേശ കാര്യമന്ത്രി വി മുരളീധരന്‍ അടക്കമുള്ള ഉന്നത ബിജെപി നേതാക്കളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തില്‍ പ്രമുഖ ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇത് മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസിനും സര്‍ക്കാരിനുമെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരന്തരം ആരോപണം ഉന്നയിച്ചത്.

സ്വര്‍ണക്കടത്തിനെ കുറിച്ച് പല ഉന്നത ബിജെപി നേതാക്കള്‍ക്കും മുന്‍കൂട്ടി അറിയാമായിരുന്നൂവെന്നാണ് അനില്‍ നമ്പ്യാരുടെയും സ്വപ്‌നയുടെയും മൊഴികളില്‍ നിന്നും വ്യക്തമായിരിക്കുന്നത്. സ്വര്‍ണം അടങ്ങിയ ബഗേജ് നയതന്ത്ര ബഗേജ് അല്ലെന്ന് കത്ത് നല്‍കാന്‍ ബിജെപി ചാനല്‍ മേധാവി അനില്‍ നമ്പ്യാര്‍ നിര്‍ദേശിച്ചത് കേന്ദ്ര വിദേശ കാര്യമന്ത്രാലയവുമായി ബന്ധമുള്ള ആരുടെ ഇടപെടല്‍ മൂലമാണെന്ന് അന്വേഷിക്കണം. ഇതിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ടെലിഫോണ്‍ രേഖകള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്ന് വിജയരാഘവന്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തിന് പിന്നിലെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യണമെന്ന് വിജയരാഘവന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News