സ്വര്‍ണക്കടത്ത്: കുറ്റക്കാരെ കണ്ടെത്തേണ്ടത് കേന്ദ്ര ഏജന്‍സിയായ കസ്റ്റംസാണെന്ന് കാനം

സോളാര്‍ കേസും സ്വര്‍ണക്കടത്തും രണ്ടും രണ്ടാണ്.

Update: 2020-07-09 12:07 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കുറ്റക്കാരെ കണ്ടെത്തേണ്ടത് കേന്ദ്ര ഏജന്‍സിയായ കസ്റ്റംസാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിമാനത്താവളങ്ങളുടെ ചുമതല കേന്ദ്രത്തിനാണ്. സ്വര്‍ണം ആരാണ് അയച്ചത്? ആര്‍ക്കാണ് അയച്ചത് ? ആരാണ് ഏറ്റുവാങ്ങിയത് ? ഇതാണ് കണ്ടെത്തേണ്ടത്. ആരാണെന്ന് കണ്ടെത്തേണ്ടത് കേന്ദ്ര ഏജന്‍സിയാണ്. സോളാര്‍ കേസും സ്വര്‍ണക്കടത്തും രണ്ടും രണ്ടാണ്. ഏതു തരത്തിലുള്ള അന്വേഷണവും സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് കത്തും അയച്ചു. ഏത് തരത്തിലുള്ള അന്വേഷണത്തെയും എല്‍ഡിഎഫ് സ്വാഗതം ചെയ്തിട്ടുണ്ട്. എല്‍ഡിഎഫിലും മുഖ്യമന്ത്രിയിലും തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമാണ്. ദുഷ്പ്രചാരണങ്ങളെ അതിജീവിക്കും. ഐ ടി സെക്രട്ടറി ശിവശങ്കറിനെതിരേ ആക്ഷേപം വന്നപ്പോഴാണ് അദ്ദേഹത്തെ മാറ്റിയത്. 1965ലെ വിഷയത്തില്‍ സിപിഎം രാഷ്ട്രീയം പറഞ്ഞപ്പോള്‍ തങ്ങളും അതിന് മറുപടി പറഞ്ഞു. അത് രാഷ്ടീയമാണ്. അതില്‍ അതൃപ്തിയുടെ പ്രശ്‌നമില്ല. ആര്‍എസ് പി ദേശീയതലത്തില്‍ ഇടതുപക്ഷത്തോടൊപ്പമാണെന്ന് അവരുടെ നേതാക്കള്‍ മറക്കരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.


Tags:    

Similar News