ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസ്; പ്രതിയുടെ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

. ഇറച്ചിവെട്ട് യന്ത്രത്തിന് പുറമെ ഗര്‍ഗോ വഴി നാട്ടിലെത്തിച്ച പല ഉപകാരങ്ങള്‍ക്കുള്ളിലും സ്വര്‍ണം ഒളിപ്പിച്ച് കടത്തിയെന്നാണ് കേസ്. വിവിധ വിമാനത്താവളങ്ങള്‍ വഴിയും തുറമുഖങ്ങള്‍ വഴിയും സ്വര്‍ണം കടത്തിയതായി സിറാജുദീന്‍ കുറ്റസമ്മതം നടത്തിയതായി കസ്റ്റംസ് അവകാശപ്പെട്ടിരുന്നു.

Update: 2022-06-25 02:42 GMT

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതിയും സിനിമാ നിര്‍മാതാവുമായ കെ പി സിറാജുദീന്റെ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ഇറച്ചിവെട്ട് യന്ത്രത്തിന് പുറമെ ഗര്‍ഗോ വഴി നാട്ടിലെത്തിച്ച പല ഉപകാരങ്ങള്‍ക്കുള്ളിലും സ്വര്‍ണം ഒളിപ്പിച്ച് കടത്തിയെന്നാണ് കേസ്. വിവിധ വിമാനത്താവളങ്ങള്‍ വഴിയും തുറമുഖങ്ങള്‍ വഴിയും സ്വര്‍ണം കടത്തിയതായി സിറാജുദീന്‍ കുറ്റസമ്മതം നടത്തിയതായി കസ്റ്റംസ് അവകാശപ്പെട്ടിരുന്നു. വാങ്ക്, ചാര്‍മിനാര്‍ എന്നീ സിനിമകളുടെ നിര്‍മാതാവാണ് കെ പി സിറാജുദീന്‍.

വിദേശത്ത് ഒളിവിലായിരുന്ന സിറാജുദീനെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ അടക്കം നേരത്തെ അറസ്റ്റിലായിരുന്നു.

ഏപ്രില്‍ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോയായില്‍ വന്ന ഇറച്ചിവെട്ട് യന്ത്രത്തില്‍നിന്ന് രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ അടക്കം മൂന്നുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഷാബിനെയും മറ്റു പ്രതികളെയും ചോദ്യംചെയ്തപ്പോഴാണ് സിനിമാനിര്‍മാതാവ് കെ.പി. സിറാജുദീനാണ് ഗള്‍ഫില്‍നിന്ന് സ്വര്‍ണം അയച്ചതെന്ന് വ്യക്തമായത്.

Tags: