സ്വര്‍ണക്കടത്ത്: കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഹോസ്റ്റസ് പിടിയില്‍

Update: 2024-05-30 14:44 GMT

കൊച്ചി: സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. കൊല്‍ക്കത്ത സ്വദേശിനി സുരഭി ഖത്തൂനിനെയാണ് കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് സംഘം പിടികൂടിയത്. മസ്‌കത്തില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 714 വിമാനത്തിലാണ് സുരഭി കണ്ണൂരിലെത്തിയത്. പരിശോധനയില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലാണ് 960 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത സുരഭിയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റി. നേരത്തെയും ഇവര്‍ സ്വര്‍ണം കടത്തിയതായി സൂചനയുണ്ട്.

Tags: