സ്വര്‍ണത്തിന് റെക്കോര്‍ഡ് വില; പവന് 36,160 രൂപ

മൂന്നാഴ്ചചയ്ക്കിടെ 2000 രൂപയിലധികമാണ് സ്വര്‍ണത്തിന് വില വര്‍ധിച്ചത്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്

Update: 2020-07-01 06:56 GMT

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണത്തിന് റെക്കോര്‍ഡ് വില. പവന് ഇന്ന് വര്‍ധിച്ചത് 360 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 36,160 രൂപയായി. ഒരു ഗ്രാമിന് വില 4,520 രുപയാണ്. ശനിയാഴ്ച രണ്ട് തവണകളിലായി 400 രൂപ വര്‍ധിച്ചതോടെ പവന് വില 35,920 രൂപയിലെത്തി. തുടര്‍ന്നുള്ള രണ്ടുദിവസം സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായില്ല. പിന്നീടാണ് സര്‍വകാല റെക്കോര്‍ഡിലേയ്ക്ക് വില കുതിച്ചത്.

മൂന്നാഴ്ചചയ്ക്കിടെ 2000 രൂപയിലധികമാണ് സ്വര്‍ണത്തിന് വില വര്‍ധിച്ചത്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത്. കൊവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില വര്‍ധനയ്ക്ക് കാരണം.വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരുമെന്നാണ് റിപോര്‍ട്ടുകള്‍.







Tags:    

Similar News