സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 280 രൂപ കൂടി

ഗ്രാം വില 4245 രൂപ.ഇന്നലെയുണ്ടായ വന്‍ ഇടിവിനു പിന്നാലെയാണ് ഇന്നത്തെ വര്‍ധന. ഇന്നലെ പവന് 760 രൂപയാണ് ഇന്നലെ കുറഞ്ഞത്.

Update: 2021-03-03 04:34 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 280 രൂപ കൂടി 33,960ല്‍ എത്തി. ഗ്രാം വില 4245 രൂപ.ഇന്നലെയുണ്ടായ വന്‍ ഇടിവിനു പിന്നാലെയാണ് ഇന്നത്തെ വര്‍ധന. ഇന്നലെ പവന് 760 രൂപയാണ് ഇന്നലെ കുറഞ്ഞത്. സമീപകാലത്ത് സ്വര്‍ണ വില 34,000ല് താഴെ എത്തുന്നത് ആദ്യമാണ്.

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളില്‍ സ്വര്‍ണവില തഴ്ന്നിരുന്നു. പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് ആറുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്.

Tags:    

Similar News