സ്വര്‍ണ വില ഉയര്‍ന്നു; പവന് 240 രൂപ കൂടി

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപയായി. ഗ്രാം വില 30 രൂപ വര്‍ധിച്ച് 4610 ആയി.

Update: 2021-06-11 05:12 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഇന്നു പവന് 24 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപയായി. ഗ്രാം വില 30 രൂപ വര്‍ധിച്ച് 4610 ആയി. ഇന്നലെ സ്വര്‍ണ വിലയില്‍ നേരിയ ഇടിവു രേഖപ്പെടുത്തിയിരുന്നു. പത്തു രൂപയുടെ കുറവാണ് ഗ്രാമിനുണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വിപണി ചാഞ്ചാട്ടത്തിലാണ്.

ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. യുഎസ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ ഇടയുള്ളതിനാല്‍ നിക്ഷേപകര്‍ കരുതലില്‍ ആണെന്നും ഇതു സ്വര്‍ണ വിലയെ സ്വാധീനിക്കുമെന്നുമാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

Tags:    

Similar News