കൊച്ചി: മാസാരംഭത്തില്‍ സ്വര്‍ണവിലയില്‍ വീഴ്ച തുടരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന് 70,040 രൂപയിലും ഗ്രാമിന് 8,755 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,185 രൂപയിലെത്തി.
വ്യാഴാഴ്ച പവന് 1,640 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഇതോടെ, രണ്ടുദിവസം കൊണ്ട് ഗ്രാമിന് 225 രൂപയും പവന് 1,800 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഇടിഞ്ഞത് ഗ്രാമിന് 535 രൂപയും പവന് 4,280 രൂപയുമാണ്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അതേസമയം, അന്താരാഷ്ട്ര സ്വര്‍ണവില മുകളിലേക്കാണ്. കഴിഞ്ഞമാസം രേഖപ്പെടുത്തിയ ഔണ്‍സിന് 3,500 ഡോളര്‍ എന്ന റിക്കാര്‍ഡില്‍ നിന്ന് 3,212 ഡോളറിലേക്ക് കൂപ്പുകുത്തിയ രാജ്യാന്തര വില, ഇപ്പോള്‍ 3,256 ഡോളറിലേക്ക് തിരിച്ചുകയറി.